POLITICS
മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍
തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്നും യോഗാഭ്യാസത്തെ ചൂഷണം ചെയ്യുന്നുണ്ടോ എന്നുള്ളത് നമ്മളല്ല നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.