KERALA

മെഡിക്കൽ രംഗത്ത് ജോലി അവസരങ്ങൾ;

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ പ്രവേശന
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് (DHIM) പ്രോഗ്രാമിലേക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെൻ്റ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് ഈ പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഓണ്‍ലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസ്സുകള്‍, നിര്‍ബന്ധിത പ്രാക്ടിക്കല്‍ ക്ലാസുകള്‍, ക്ലിനിക്കല്‍ സന്ദര്‍ശനങ്ങള്‍, ഇന്റേണ്‍ഷിപ് എന്നിങ്ങനെ വ്യത്യസ്ത പഠന മാര്‍ഗങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ളത്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് 70 ശതമാനം ഹാജര്‍ ഉറപ്പുവരുത്തണം. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ടെക്നീഷ്യന്‍, മെഡിക്കല്‍ കോഡര്‍, മെഡിക്കല്‍ ബില്ലിംഗ് ടെക്‌നീഷ്യന്‍, റവന്യൂ സൈക്കിള്‍ മാനേജര്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജര്‍, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ്, ഹെല്‍ത്ത് ഡാറ്റ അനലിസ്റ്റ്, മെഡിക്കല്‍ ബില്ലര്‍, എ ആര്‍ കോളര്‍, ഇഎച്ച്ആര്‍ ആന്‍ഡ് ഇഎംആര്‍ ടെക്‌നീഷ്യന്‍ എന്നിങ്ങനെയുള്ള തൊഴിലുകളില്‍ പ്രാവീണ്യം ലഭിക്കും.ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ നല്‍കാം. വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം. വികാസ്ഭവന്‍ പി. ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04712325101, 8281114464, 9142041102 . www.srccc.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button