Categories: KERALALocal news

മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതി ആണ്‍സണ് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്ന് എംവിഡി

മൂവാറ്റുപുഴയിൽ കോളജ് വിദ്യാർത്ഥിനി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന ആൻസണ് ഡ്രൈവിംഗ് ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ആൻസൻ ലേണേഴ്സ് ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിട്ടു പോലുമില്ലായിരുന്നുവെന്നും ബൈക്കിന് രൂപമാറ്റം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി.

അപകട കാരണമായ ബൈക്കിന്റെ സൈലൻസറും ക്രാഡ് ഗാർഡും കണ്ണാടികളും ഊരി മാറ്റിയിരുന്നുവെന്ന് മൂവാറ്റുപുഴ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിൻസ് ജോർജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ എംവിഐ റിപ്പോർട്ട് നൽകും. അതേസമയം, കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ആൻസൻ റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ് ആൻസൻ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇയാൾ അപകട സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.

Recent Posts

രാജ്യതലസ്ഥാനം ആര് പിടിക്കും; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ…

35 seconds ago

പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും, 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും.

മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ…

9 minutes ago

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഉയർന്ന അപകടസാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രാലയം.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MeiTy) മുന്നറിയിപ്പ് നൽകുന്നത്. ആൻഡ്രോയിഡ് 12 ഉം അതിനുശേഷമുള്ള…

13 minutes ago

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു,പെൺകുട്ടിയുടെ നഗ്നവീഡിയോകൾ പകർത്തി’ഭീഷണിയും ക്രൂരപീഡനവും;പ്രതികൾ പിടിയിൽ.

മലപ്പുറം കോട്ടക്കലിൽ വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ പോക്സോ കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ഇതിനിടെ…

19 minutes ago

18 കോടിയുടെ പദ്ധതികൾ സംസ്ഥാന ബജറ്റിൽ തിളങ്ങി തൃത്താല

18 കോടിയുടെ പദ്ധതികളുമായി സംസ്ഥാന ബജറ്റിൽ മികച്ച വിഹിതം തൃത്താലക്ക്. മണ്ഡലത്തിലെ മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്…

26 minutes ago

ചങ്ങരംകുളം വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.

ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…

12 hours ago