CHANGARAMKULAM
മൂന്ന് വയസില്‍ ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ് ‘ദുആ മറിയം അഭിമാനമാകുന്നു

ചങ്ങരംകുളം:വളരെ ചെറുപ്രായത്തില്‍ തന്നെ തന്റെ ഓര്‍മശക്തി കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ് മൂന്ന് വയസുകാരി ദുആ മറിയം.ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ വിവിധ വാഹനങ്ങളും,പഴവര്‍ഗ്ഗങ്ങളും മറ്റു വസ്തുക്കളും തിരിച്ചറിഞ്ഞ് പറഞ്ഞാണ് ഈ മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്.കാളാച്ചാല്‍ സ്വദേശിയായ മുഹമ്മദ് ആസിഫിന്റെയും പെരുമ്പിലാവ് സ്വദേശിയായ റമീസയുടെയും മകളാണ് മൂന്ന് വയസുള്ള ഈ കൊച്ചുമിടുക്കി.വളരെ ചെറുപ്രായത്തില്‍ അസാമാന്യ ഓര്‍മശക്തി പ്രകടിപ്പിച്ച ദുആ മറിയത്തിന് മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ആയതോടെയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാനായത്
