CHANGARAMKULAM

പെൻഷണേഴ്സ് യൂനിയൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ

ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ആലങ്കോട് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി. ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്തു.
എ. പി. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ
നവാഗതരെ സ്വീകരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

പന്താവൂർ പെൻഷൻ ഭവനിൽ നടത്തിയ കൺവെൻഷനിൽ ടി.വി. സുബൈദ, വി.വി. ഭരതൻ, പി.എം. സതീശൻ, ടി. കൃഷ്ണൻ നായർ, എ.വി. ദിവാകരൻ, എം.പി. അംബിക കുമാരി, കെ സാവിത്രി, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,
ടി.വി. ശാന്തകുമാരി,
എന്നിവർ പ്രസംഗിച്ചു.

അന്തരിച്ച യൂനിയൻ മെമ്പർ ഡോക്ടർ പി. ഭാസ്കരന്റെ സ്മരണാർത്ഥം കുടുംബം യൂനിറ്റിന് സമർപ്പിച്ച പ്രസംഗ പീഠവും മൈക്ക് സെറ്റും സാവിത്രി ടീച്ചർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button