CHANGARAMKULAM
മൂന്നാറിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു ചങ്ങരംകുളം സ്വദേശി മരിച്ചു

ചങ്ങരംകുളം: മൂന്നാറിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് വീണ് ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പാലത്തിങ്കൽ അബ്ദുൽ ശരീഫ്, റസിയ ദമ്പതികളുടെ മകൻ റാഷിദ് (18)ആണ് മരണപ്പെട്ടതെന്നാണ് വിവരം. ഗ്യാപ്
റോഡ്ബൈസൺ വാലി റൂട്ടിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
