CHANGARAMKULAM
ബിജെപി രാഷ്ട്രീയ വിശദീകരണയോഗം നടത്തി


ചാലിശ്ശേരി: കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് -വലത് മുന്നണികളുടെ രാഷ്ട്രീയഗൂഡാലോചനക്കെതിരെ ഭാരതീയജനതാപാർട്ടി കപ്പൂർ മണ്ഡലം കമ്മറ്റി പതിനാറോളം കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള സമരജ്വാലയുടെ ഭാഗമായി കപ്പൂർ പഞ്ചായത്ത് പള്ളങ്ങാട്ട് ചിറ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്രീയവിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.
ബിജെപി പാലക്കാട് ജില്ല പ്രസിഡന്റ് കെ എം ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.ബിജെപി കപ്പൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേന്ദ്രൻ ടി വി അധ്യക്ഷത വഹിച്ചയോഗത്തിൽ മണ്ഡലം അധ്യക്ഷൻ ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി.രതീഷ് തണ്ണീർക്കോട്,കൃഷ്ണൻകുട്ടി ഒ ടി, കെ.സി കുഞ്ഞൻ, വിഷ്ണു മലമക്കാവ്,രാജൻ ഒ ടി, ബിജുക്കുട്ടൻ എം, വിജിത്ത് ചാത്തയിൽ, സതീഷ്, രഘു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
