MALAPPURAMMoothedam
മൂത്തേടം ഫാത്തിമ കോളേജിൽ നടന്ന ലഹരിവിരുദ്ധ കാമ്പയിനിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.

മൂത്തേടം : ഫാത്തിമ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.
എക്സൈസ് വകുപ്പിൽനിന്ന് വിരമിച്ച വർഗീസ് തണ്ണിനാൽ ലഹരിയുടെ ഭീകരതയെക്കുറിച്ച് ബോധവത്കരണ ക്ലാസെടുത്തു. കോളേജ് ചെയർമാൻ മുഹമ്മദ് ഷിഹാബ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രിൻസിപ്പൽ ഡോ. ഷിബിൻ പി. ജെയിംസ്, സി.ഇ.ഒ.ഫാ. വർഗീസ് കണിയാംപറമ്പിൽ, പി.ആർ.ഒ. സാബു പൊൻമേലിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
