Local newsVATTAMKULAM
മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വർണ്ണാഭമായ സമാപനം
വട്ടംകുളം: രണ്ടാഴ്ചയോളം നീണ്ടുനിന്ന താലപ്പൊലി ഉത്സവത്തിനാണ് കൊടിയിറങ്ങിയത് . ഉത്സവ ദിവസം കാലത്ത് നാലുമണിക്ക് പള്ളി ഉണർത്തൽ, തുടർന്ന് ഗണപതിഹോമം, അഷ്ടപദി, ഉഷപൂജ വഴിപാടുകൾ ശീവേലി എഴുന്നള്ളിപ്പ് തുടങ്ങിയവ നടന്നു.
ഉച്ചയ്ക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളിച്ചു. രണ്ടുമണിക്ക് പഞ്ചവാദ്യം, വൈകിട്ട് 4.30ന് മേളം തുടങ്ങിയവയും നടന്നു. നാലുമണിയോടെ വിവിധ ദേശങ്ങളിൽ നിന്നായി വർണ്ണക്കാഴ്ചകളും ഘോഷങ്ങളും മുഴക്കിയ വരവുകൾ ക്ഷേത്രത്തിലെത്തി. 7 30ന് ഫാൻസി വെടിക്കെട്ട് നടന്നു. എട്ടുമണിക്ക് ഫ്രണ്ട്സ് കല്ലാനിക്കാവിന്റെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി.