Local newsVATTAMKULAM
മൂതൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ പുതുവത്സരാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു
![](https://edappalnews.com/wp-content/uploads/2025/01/Screenshot-329.jpg)
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂതൂർ ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ പുതുവത്സരാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.എൻ.പത്മ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ, ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ , കെ.ശാന്ത മാധവൻ, കെ.പി.ഹാജറ, സെക്രട്ടറി ആർ.രാജേഷ്, മെഡിക്കൽ ഓഫീസർ Dr.മുഹമ്മദ് ഫസൽ എം.എച്ച്. , സി.സജീവ് കുമാർ, സി.സരള, രേഷ്മ പ്രവീൺ, എസ്.വിസ്മയ, പി.അശ്വതി, എ.കെ.മോഹനൻ, കെ.സി.മണിലാൽ, കെ.ജി.നിനു എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)