EDAPPAL
മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം.
![](https://edappalnews.com/wp-content/uploads/2025/01/IMG-20250128-WA0004-scaled.jpg)
മൂതൂർ കല്ലാനിക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രസമീപത്തെ താൽക്കാലിക കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന നടത്തി. പൂരപലഹാര കേന്ദ്രങ്ങൾ, പൊരിക്കടി വിൽപ്പന കേന്ദ്രങ്ങൾ, ലഘുഭക്ഷണശാലകൾ, ഐസ് വിൽപ്പന കേന്ദ്രങ്ങൾ, കുടിവെള്ള ശുചിത്വം, ഹെൽത്ത് കാർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.സജീവ് കുമാർ, കെ.സി.മണിലാൽ, എം.പി.രേഖ ,രേഷ്മ പ്രവീൺ, സതീഷ് അയ്യാപ്പിൽ, പി.പി.രജിത എന്നിവർ നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)