Uncategorized
മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സിന്തറ്റിക് ട്രാക് ദീപശിഖ തെളിയിച്ച് നന്ദകുമാര്‍ എംഎല്‍എ തുറന്ന് കൊടുത്തു.തിങ്കളാഴ്ച വൈകിയിട്ട് 5 മണിക്ക് ഹൈസ്കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആരിഫ നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.ടി സത്യന്‍,ഒപി പ്രവീണ്‍,ആശാ ലത,ജമീല മനാഫ്,വിവി കരുണാകരന്‍,രാഗി രമേഷ്,മുസ്തഫ ചാലുപറമ്പില്‍,മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു
