CHANGARAMKULAM
മൂക്കുതല സ്കൂളിൽ പുതിയ ട്രാക്കും ടർഫും: ഉദ്ഘാടനം തിങ്കളാഴ്ച

ചങ്ങരംകുളം : സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചിലവിൽ മൂക്കുതല
സ്കൂളിൾ നിർമ്മിച്ച 200 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ ടർഫിന്റെയും ഉദ്ഘാടനം സെപ്റ്റംബർ 8 തിങ്കളാഴ്ച വൈകീട്ട് 4.30ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. പൊന്നാനി എംഎൽഎ പി.നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ സ്വാഗതം പറയും നിരവധി പ്രമുഖർ പങ്കെടുക്കും
