മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റിയുടെയും ആഘോഷ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രസാദ ഊട്ട്
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റിയുടെയും ആഘോഷ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രസാദ ഊട്ട് എട്ടാം ദിവസത്തിലും രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും നടത്തി.തുടക്കത്തിൽ അഞ്ഞൂറോളം പേരാണ് പ്രഭാത ഭക്ഷണവും അന്നദാനവും കഴിച്ചിരുന്നതെന്നും പിന്നീടുള്ള ദിവസങ്ങളിൽ 750 ൽ പരം ആളുകളും വരും ദിവസങ്ങളിൽ ആയിരത്തിൽപരം ആളുകൾക്കും നവമി വിജയദശമി ദിവസങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിൽ പരം പേർക്കും ഭക്ഷണം കഴിക്കുവാൻ എത്തുമെന്നും എത്തിയവർക്കു മുഴുവൻ ഭക്ഷണം നൽകുമെന്ന് മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ പി വത്സലൻ പറഞ്ഞു.പ്രസാദ ഊട്ടിനായി പ്രദേശത്തെയും അയൽ പ്രദേശത്തെയും ഭക്തജനങ്ങളും നാട്ടുകാരും ദിവസേനെ എത്തിക്കൊണ്ടിരിക്കുന്നത് .ഇവർക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ചെയർമാൻ കൂട്ടിച്ചേർത്തു.രാവിലെ 11 30ന് തുടങ്ങുന്ന പ്രസാദ ഊട്ട് 2:00 യോട് കൂടിയാണ് അവസാനിക്കുക.