CHANGARAMKULAM
മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു
![](https://edappalnews.com/wp-content/uploads/2022/11/Screenshot_2022-11-28-16-35-59-475_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/11/IMG-20221121-WA0348-712x1024.jpg)
ചങ്ങരംകുളം:മൂക്കുതല ജ്വാല സാംസ്കാരിക നിലയത്തിന്റെ പുതിയ മന്ദിരം പൊന്നാനി എം.എൽ.എ .പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സുരേഷ്.വി.വി.അധ്യക്ഷത വഹിച്ചു.നന്നംമുക്ക്
പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ,പി.എ.അർഷാദ്,വി.വി.കരുണാകരൻ,കെ.വി. കരീം,പി.അശോകൻ എന്നിവർ ആശംസകൾ നേർന്നു.വിവിധ മേഖലകളിൽ മികച്ച സേവനങ്ങൾ ചെയ്തു
വരുന്ന നിഷ ടീച്ചർ,കുമാർ.പി.മൂക്കുതല,പി.കെ.ജയരാജൻ,എം.എ.ലത്തീഫ് ജനു മുക്കുതല എന്നിവരെ ആദരിച്ചു.തുടർന്ന് നടന്ന ഫുട്ബോൾ ഷൂട്ട്ഔട്ട് മൽസരത്തിൽ ജ്വാല ചങ്ങരംകുളം ജേതാക്കളായി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)