CHANGARAMKULAM
മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ കളറാകും’സൗജന്യമായി പെയിന്റിങ് നടത്തിയത് 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍’ചിത്രങ്ങള്‍ വരച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും

ചങ്ങരംകുളം:മൂക്കുതല ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ സൗജന്യമായി പെയിന്റിങ് നടത്തി 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികള്‍.ഇന്റിഗോ പെയ്ന്റ് കമ്പനിയുടെ സേവാ ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തെ ഇന്റിഗോ ഡീലറും ഇവരുടെ കീഴില്‍ ജോലി ചെയ്ത് വരുന്ന 40 ഓളം വരുന്ന പെയ്ന്റിങ് തൊഴിലാളികളും ചേര്‍ന്ന് സ്കൂള്‍ പൂര്‍ണ്ണമായും പെയിന്റിങ് ചെയ്ത് ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കിയത്.അധ്യാപകരും വിദ്യാര്‍ത്ഥികളും ചുമരുകളില്‍ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ വരച്ച് സേവാ ഉത്സവിന്റെ ഭാഗമായി.സ്കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും നാട്ടുകാരും ഉത്സവാന്തരീക്ഷത്തില്‍ നടന്ന പെയിന്റിങിലും ചിത്രംവരയിലും പങ്കാളികളായി.പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
