CHANGARAMKULAMLocal news
മൂക്കുതല കിഴേക്കാവ് കുറ്റിപ്പുറത്ത് റോഡ് നാടിന് സമർപ്പിച്ചു

ചങ്ങരംകുളം: മൂക്കുതല കിഴേക്കാവ് ക്ഷേത്രത്തിന് ഇരു ഭാഗത്തായി കുറ്റിപ്പുറത്ത് റോഡ് എം.എൽ.എ പി.നന്ദകുമാർ നാടിന് സമർപ്പിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ സൈഫുദ്ധീൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ മുഖ്യ അതിഥിയായി. ടി. സത്യൻ ,പി. അജയ്ഘോഷ്, കുഞ്ഞുമുഹമ്മദ് മറ്റ് ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
