CHANGARAMKULAMLocal news
മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരമഹോത്സവം നാളെ
നന്നംമുക്ക്: പൂരപ്രേമികളുടെ മനം കീഴടക്കുന്ന മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച ആഘോഷിക്കും. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ കരിങ്കാളികൾ എത്തുന്ന പൂരമാണ് കണ്ണേങ്കാവ് പൂരം. പുലർച്ചെ മൂന്നിന് തന്ത്രി കണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമവും മേൽശാന്തി കൊടക്കാട്ട് രാമകൃഷ്ണൻ ഇളയതിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകളും നടക്കും. തുടർന്ന് 7.30 മുതൽ ദാരികവധം പാട്ട്, പറനിറപ്പ്, നാദസ്വരം, കണ്ണേങ്കാവിൽനിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
മൂന്നുമുതൽ പഞ്ചവാദ്യം, കരിങ്കാളി വരവ്, വിവിധ തരം വരവുകൾ എന്നിവ ഉണ്ടാകും. വൈകുന്നേരം മേളം, ദീപാരാധനയ്ക്കു ശേഷം ഒൻപതുവരെ മൂന്നു കമ്മിറ്റികളുടെ നേതൃത്വത്തിൽ വെടിക്കെട്ടും അരങ്ങേറും