CHANGARAMKULAM
മൂക്കുതലയിൽ ക്ഷേത്രപരിസരത്ത് മാലിന്യം തള്ളിയതായി പരാതി
ചങ്ങരംകുളം:മൂക്കുതലയിൽ മേലെ കാവ് ക്ഷേത്രത്തിനോട് ചേർന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയതായി പരാതി.സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി മൂക്കുതല മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെ അനീഷ്,എം വിനയകുമാർ,രാധാചന്ദ്രൻ,രഞ്ജിത്ത് വടക്കുമുറി,ബാലകൃഷ്ണൻ പിടാവനൂർ,പിപി അനീഷ് എന്നിവർ സംസാരിച്ചു.സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ ചങ്ങരംകുളം പോലീസെത്തി കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.