Categories: Local newsTHRITHALA

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ തൃത്താലയിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

കൂറ്റനാട്.:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയാേഗത്തിൽ കൂറ്റനാട്  അനുശോചനയോഗം ചേർന്നു.അനുസ്മരണ യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ,വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

 കോൺഗ്രസ്സ് കപ്പൂർ മണ്ഡലം  പ്രസിഡന്റ് റഷീദ് കൊഴിക്കരയുടെ അധ്യക്ഷതയിൽ മുൻ എം.എൽ.എയും കെ.പി.സി.സി.ഉപാധ്യക്ഷനുമായ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, മുൻ എം.എൽ.എ. വി.കെ. ചന്ദ്രൻ, സി.പി.എം. തൃത്താല ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ് , ബി.ജെ.പി. തൃത്താല മണ്ഢലം പ്രസിഡന്റ് ഒ.എസ്. ഉണ്ണിക്കൃഷ്ണൻ , എൻ. സി.പി. സംസ്ഥാന കമ്മറ്റി അംഗം തമ്പി കൊള്ളന്നൂർ , പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ,  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ , വ്യാപാരി നേതാക്കളായ കെ.ആർ. ബാലൻ, എ.വി. മുഹമ്മദ് , യു.ഡി.എഫ് മണ്ഢലം ചെയർമാൻ എസ്.എം.കെ. തങ്ങൾ,  മുസ്ലിം ലീഗ് ജില്ലാ ട്രഷറർ  പി.ഇ.എ. സലാം, സി.എച് .

ഷൗക്കത്തലി, കപ്പൂർ മണ്ഡലം പ്രസിഡന്റ് വിനോദ് കാങ്കത്ത്, ഡി.സി.സി. സെക്രട്ടറിമാരായ പി.വി. മുഹമ്മദാലി, കെ.ബാബു നാസർ പി. മാധവദാസ് , ഷനോജ് കണ്ടലായിൽ , പി.ബാലകൃഷ്ണൻ, പി.എ. വാഹിദ്, കെ. ഷംസുദ്ധീൻ കൂറ്റനാട്, എന്നിവർ സംസാരിച്ചു. പൊതുയോഗത്തിന് മുന്നെ, സർവ്വകക്ഷി പ്രതിനിധികൾ പങ്കെടുത്ത മൗനജാഥയും ഉണ്ടായി രുന്നു.

Recent Posts

അധധികൃതമായി ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചു’ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ചങ്ങരംകുളം കക്കിടിപ്പുറത്ത് പരിശോധന’400 സിലിണ്ടര്‍ പിടിച്ചെടുത്തു

ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…

8 hours ago

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഇനി കോഴിക്കോട്ടേക്കോ? സൂചന നല്‍കി ക്ലബ്ബ് സിഇഒ

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…

8 hours ago

മലപ്പുറത്ത് ബോഡി ബിൽഡറെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…

9 hours ago

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ എഫ് എച്ച് എസ് ടി എ പ്രതിഷേധ സംഗമം നടത്തി

കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…

9 hours ago

വിവാദമായ എടപ്പാൾ ഭൂമി കയ്യേറ്റം പുതിയ വഴിത്തിരിവിൽ; പ്രെടോൾ പമ്പ് പൊതുമരാമത്ത് വകുപ്പിൻ്റെ കൈവശമുള്ള റോഡിലേക്ക് 3 മീറ്ററോളം ഇറങ്ങിയതായി കണ്ടെത്തൽ

എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…

9 hours ago

ആലംകോട് ഗ്രാമപഞ്ചായത്തിൽ സുസ്ഥിര മാലിന്യവ്യവസ്ഥയുടെ പ്രഖ്യാപനം സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…

9 hours ago