മുഹമ്മദ് സിദ്ദീഖിന്റെയും ഭാര്യ റീഷമൻസൂറിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു;ഖബറടക്കം രാത്രി പത്ത് മണിയോടെ

കുറ്റിപ്പുറം: പുത്തനത്താണി -തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അകടത്തിൽ മരിച്ച ദമ്പതികളുടെ മയ്യിത്ത് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.തിരുന്നാവായ ഇഖ്ബാൽനഗർ സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെയും ഭാര്യ റീഷമൻസൂറിന്റെയും മൃതദേഹങ്ങളാണ് ഇഖ്ബാൽ നഗർ വീട്ടിലെത്തിച്ചത്.മഞ്ചേരിമെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ആദ്യം റീഷയുടെ അരീക്കോട്ടെ വീട്ടിലെത്തിച്ച ശേഷമാണ് മരിച്ച മുഹമ്മദ് സിദ്ദീഖിന്റെ വീട്ടിൽ എത്തിച്ചത്.രാത്രി പത്ത് മണിയോടെ രണ്ടാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇരുവരുടേയും മയ്യിത്തുകൽ ഖബറടക്കും.പാങ്ങ് ഹയർസെക്കഡറി സ്‌കൂളിലെ ഹയർ സെക്കഡറി വിഭാഗത്തിൽ താൽക്കാലിക അധ്യാപകനാണ് മരിച്ച മുഹമ്മദ് സിദ്ദീഖ്.പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ആശുപത്രിയിലെ ഫാർമസിസ്റ്റാണ് റീഷ മൻസൂർ.ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബൈക്കിൽ പുറപ്പെട്ടതായിരുന്നു ദമ്പതികൾ. ഇഖ്ബാൽ നഗറിൽ വച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.മുഹമ്മദ് സിദ്ദീഖ് സംഭവസ്ഥലത്ത് വച്ചും റീഷ മൻസൂർ സമീപത്തെ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നുവന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. വൈരങ്കോട് സ്വദേശി മാങ്കടവത്ത് ജൗഹറിന്റെ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ചേരുരാൽ ഹയർസെക്കഡറി സ്‌കൂളിലെ അധ്യാപകനായ ഹാരിസിന്റെ സഹോദരനായ ജൗഹർ ഓടിച്ച കാർ ഇടിച്ചാണ് ദമ്പതികൽക്ക് ദാരുണാന്ത്യം സംഭവിച്ചത്.മഞ്ചേരി ഗവ.റസിഡൻസിൽ ഹയർ സെക്കഡറിസ്‌കൂളിലെ അധ്യാപകനാണ് ജൗഹർ.വർഷങ്ങൾക്ക് മുൻപ് കുറുക്കോളിലുണ്ടായ വാഹനാപകടത്തിൽ ജൗഹറിന്റെ മുതിർന്ന സഹോദരൻ മരിച്ചിരുന്നു.













