മുഹമ്മദലി ശിഹാബ് തങ്ങളെ അനുസമരിച്ചു
ചങ്ങരംകുളം : എം എസ് എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഓർമകളിലെ ശിഹാബ് തങ്ങൾ “,
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ഷമീം കക്കിടികൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ വെച്ച് എം എസ് എഫ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുത്ത അഷ്ഹർ പെരുമുക്കിന് എസ് എഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറി.
ഷാനവാസ് വട്ടത്തൂർ, പി.പി യൂസഫലി, സി.എം യൂസഫ്, സി.കെ ബാപ്പിനു ഹാജി, അഹമദുണ്ണി കാളാച്ചാൽ, സി.കെ അഷറഫ്, ഹസ്സൈനാർ നെലിശ്ശേരി, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം, ഷബീർ മാങ്കുളം, ജഫീറലി പള്ളികുന്ന്, റമീസ് പെരുമുക്ക്, അക്മൽ കോക്കൂർ എനിവർ പ്രസംഗിച്ചു. ഇൻതാസ് കോലിക്കര സ്വാഗതവും അജ്മൽ പാവിട്ടപ്പുറം നന്ദിയും പറഞ്ഞു.