POLITICS
മുസ്ലീം ലീഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ
മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ ട്വന്റിഫോറിനോട്. സംഭവത്തിൽ വരണാധികാരി ഉചിതമായ തീരുമാനം എടുക്കണം. കഴിഞ്ഞ 15 വർഷവും താൻ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അത് തുടരുമെന്നതാണ് തന്റെ ഓഫറെന്നും കെ ടി ജലീൽ വ്യക്തമാക്കി
ശരിയായ കാര്യമല്ല നടന്നത്,പൊള്ളയായ വാഗ്ദാനമാണത്. അടച്ചിട്ട മുറിയിൽ പറഞ്ഞ കാര്യമല്ല പൊതുയോഗത്തിൽ ആണ് പറഞ്ഞതെന്നും കെടി ജലീൽ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് സൗജന്യ വിദേശയാത്രയെന്ന ഓഫർ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക് കൂടുതൽ ലീഡ് നൽകുന്ന മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്കാണ് ഈ വാഗ്ദാനം.