മുസ്ലിം ലീഗ് പൊന്നാനി എ ഇ ഒ ഓഫീസ് ഉപരോധിച്ചു


പൊന്നാനി:പാസ്സായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കണമെന്നും അതിനനുസൃതമായി സീറ്റുകളും അധിക ബാച്ചുകളും വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മലപ്പുറം ജില്ല മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഓഫീസിനു മുൻപിൽ ഉപരോധസമരം നടത്തി. പൊന്നാനി സിവിൽ സ്റ്റേഷൻ മുമ്പിൽ വച്ച് നടന്ന ഉപരോധസമരം സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എം യൂസഫ്, ട്രഷറർ വി വി ഹമീദ്, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, വി കെ എം ഷാഫി, ടി കെ റഷീദ്, വി പി ഹസ്സൻ, ബഷീർ കക്കിടിക്കൽ, കെ ആർ റസാക്ക്, ടി എ മജീദ്, ഷാനവാസ് വട്ടത്തൂർ എന്നിവർ പ്രസംഗിച്ചു.
കുഞ്ഞുമോൻ ഹാജി പൊന്നാനി, പി കെ അഷ്റഫ്, കെ കെ ബീരാൻകുട്ടി, മഹമൂദ് കാടമ്പളാത്ത്, മുഹമ്മദലി നരണിപ്പുഴ, കാട്ടിൽ അഷ്റഫ്,എം കെ അൻവർ,ഉമ്മർ തലാപ്പിൽ, മജീദ് കല്ലിങ്ങൽ, കെ. ടി.അബ്ദുൽ ഗനി, ടിപി മുഹമ്മദ്, ടി കെ അബ്ദുൽ ഗഫൂർ, ഷബീർ ബിയ്യം, അഡ്വ: കെ എ ബക്കർ, സവാദ് വെളിയങ്കോട്, പടിഞ്ഞാറകത്തു ബീവി, എ വി അബ്ദുറു, ഷംസു എരമംഗലം, സുരേഷ്, മനീഷ് കുമാർ വി പി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് പൊന്നാനി എ ഇ ഒ ഓഫീസ് ഉപരോധിച്ചു. മണ്ഡലം മുസ്‌ലിംലീഗ് നേതാക്കളായ പി പി യൂസഫലി, സിഎം യൂസഫ്, വി വി ഹമീദ്, ടി കെ അബ്ദുൽ റഷീദ്, കെ ആർ റസാക്ക്, ടി എ മജീദ്, ഷബീർ ബിയ്യം, ഫർഹാൻ ബിയ്യം എന്നിവർ അറസ്റ്റ് വരിച്ചു. അറസ്റ്റ് ചെയ്ത നേതാക്കളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
