CHANGARAMKULAM
മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രവർത്തക സംഗമം യൂണിറ്റുകളിൽ നടന്നു

ചങ്ങരംകുളം : മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആലംകോട് പഞ്ചായത്തിലേക്ക് നിയോഗിച്ച മോണിറ്ററിങ് ഓഫീസർ ടി.കെ ജംഷീദിന്റെ മേൽനോട്ടത്തിൽ ആലംകോട് പഞ്ചായത്തിലെ യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തക സംഗമം നടന്നു. കാലത്ത് 10 മണിക്ക് ആരംഭിച്ച സംഗമങ്ങൾക്ക് രാത്രി 11 മണിയോടെ പരിസമാപ്തിയായി. പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു. ആലംകോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ മാങ്കുളം അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ സി.കെ അഷറഫ് ജനറൽ സെക്രട്ടറി ജഫീറലി പള്ളിക്കുന്ന്, ട്രഷറർ ബഷീർ പന്താവൂർ, ഭാരവാഹികളായ ഷഫീക് തച്ചുപറമ്പ്, റഹീം മാന്തടം സഫീർ ചിയാനൂർ,നൗഷാദ് എൻ.എ തുടങ്ങിയവർ മോണിറ്ററിങ് ഓഫീസറോടൊപ്പം വിവിധ യൂണിറ്റുകളിൽ സംസാരിച്ചു .
