Local newsMALAPPURAM

മലപ്പുറത്ത് 15കാരന്​ അബദ്ധത്തിൽ വെടിയേറ്റു; പിതാവും സഹോദരനും അറസ്റ്റിൽ

മങ്കട: അബദ്ധത്തിൽ പിതാവിൽ നിന്ന്
വെടിയേറ്റ് 15 വയസുകാരന് പരിക്ക്.
സംഭവത്തിൽ സഹോദരങ്ങളായി
പങ്ങിണിക്കാടൻ ജാഫറലി (49),
ഉസ്മാൻ(47) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞ
ദിവസം രാത്രി പത്തരയോടെ വെള്ളില
കുരങ്ങൻചോലയിലാണ് സംഭവം. പിതാവ്
ഉസ്മാനിൽ നിന്നാണ് മകന് അബദ്ധത്തിൽ
വെടിയേറ്റത്.


പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലാണ്.
നായാട്ടിനിടെയാകാം സംഭവമെന്നാണ്
പൊലീസ് നിഗമനം. മനഃപൂർവ്വമല്ലാത്ത
നരഹത്യ ശ്രമത്തിനും അശ്രദ്ധമായി
3ആയുധം കൈകാര്യം ചെയ്തതിനും
പ്രയപൂർത്തിയാകാത്ത കുട്ടിയെ നിയമ
വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചത്
പ്രകാരവും മങ്കട പൊലീസ് കേസെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക്
ഇടക്കാല ജാമ്യം അനുവദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button