EDAPPAL
മുപ്പെട്ടു ശനിപൂജ നടത്തി
എടപ്പാൾ :അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മുപ്പെട്ടു ശനിപൂജ നടന്നു.മഹേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.ഗണപതി ഹോമം, നീരാഞ്ജനം,ശനീശ്വരപൂജ, പുഷ്പാഞ്ജലി എന്നിവയും നടത്തി. മണി എടപ്പാൾ,കെ.ആർ.ശിവദാസ്, വിജയൻ കുന്നേമാത്ത്, അനിൽ കൊരട്ടിക്കൽ, കെ.പി.ഉദയകുമാർ, വി.വി. വേലായുധൻ,മനോജ് വലിയ വീട്ടിൽ, കെ.കെ.മണികണ്ഠൻ തുയ്യം,സി.ഗോപാലൻ, ഏ.പി.പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.