മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു, കാളയെ പുറത്തെടുത്ത് ഫയർഫോഴ്സ്
മലപ്പുറം: മുപ്പത്തിയഞ്ചടി താഴ്ചയുള്ള കിണറ്റിലേക്കു വീണ കാളയെ അഗ്നിരക്ഷാ സേന രക്ഷിച്ച് കരക്കെത്തിച്ചു. പാണ്ടിക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പൂളമണ്ണയിലാണ് സംഭവം. ഉബൈദ് എന്നയാളുടെ 200 കിലോ ഭാരമുള്ള കാളയാണ് അയല്‍വാസി ഇബ്രാഹിമിന്റെ കിണറ്റില്‍ വീണത്. 15 അടിയോളം വെള്ളമുള്ള കിണറ്റില്‍ നിന്നാണ് കാളയെ അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തില്‍ കരക്കുകയറ്റിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം പ്രദീപ് ലാഡറില്‍ ഇറങ്ങി റെസ്‌ക്യൂ ബെല്‍റ്റ് ഉപയോഗിച്ച് കാളയെ ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന മറ്റു സേനാംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗം, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. ഷൈജു, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ സി എ ജംഷാദ്, വി ഫിറോസ്, പി ഇല്യാസ്, സി ശ്രീലേഷ് കുമാര്‍, ഹോംഗാര്‍ഡുമാരായ സനു, ഗണേഷ്, സുരേഷ്, അബ്ദുള്‍ സത്താര്‍, സിവില്‍ ഡിഫന്‍സ് അംഗം അബുല്‍ സൈന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.