KERALA
മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍.

കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലെ ജീവനക്കാരിയെ മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കില്‍ കയറിയ യുവാവ് വെട്ടി പരുക്കേല്‍പ്പിച്ചു. നന്മണ്ട സ്വദേശി ബിജുവാണ് മുന്‍ ഭാര്യയാണെന്ന് കരുതി ബാങ്കിലെ ക്ലര്‍ക്കായ ശ്രീഷ്മയെ വെട്ടിയത്. സംഭവത്തില്‍ പ്രതി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജുവിന്റെ മുന്‍ ഭാര്യ ഇതേ ബാങ്കിലെ ജീവനക്കാരിയാണ്. ഇരുവരും നേരത്തെ വിവാഹമോചിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മുന്‍ ഭാര്യയാണെന്ന് കരുതിയാണ് ബാങ്ക് ജീവനക്കാരിയെ വെട്ടിയത്. പരുക്കേറ്റ ശ്രീഷ്മയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
