മുന്നൊരുക്കസ്നേഹ സംഗമം പ്രൗഢമായി

എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിമൊയ്തു മൗലവി അദ്ധ്യക്ഷതവഹിച്ചു. എൽ ജി എം എൽ സംസ്ഥാന സെക്രട്ടറി കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് വഹീദ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. റഫീക്ക് പിലാക്കൽ, ഹാരിസ് തൊഴുത്തിങ്ങൽ, എം പി അബ്ദുൽ കാദർ, കെവി ഹംസ, എം പി എ റ സാക്ക്, കെ വിഎംലൈസ്,എൻ വി അബൂ ബക്കർ , കെവി മജീദ്, കെ റഷീദ്,കെ പി അബൂബക്കർ , അലി ഹാജി പി പി.ഇസ്മയിൽ പി വി , എവി മുസ്ഥഫ . സി സി കാദർ , കെ വി ജബ്ബാർ ,എൻ എ കാദർ, പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷൻ: അയിലക്കാട് മുസ്ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്നേഹസംഗമം തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.
