Local newsMALAPPURAM

കുരുതിച്ചാലിൽ വീണ്ടും അപകടം;വളാഞ്ചേരി കൊളത്തൂർ സ്വദേശിയെ കാണാതായി

മലപ്പുറം: സന്ദർശക വിലക്ക് നിലനിൽക്കെ കുരുത്തിച്ചാൽ സന്ദർശിക്കാനെത്തിയ വളാഞ്ചേരി സ്വദേശികളായ 5 പേരിൽ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കൊളത്തൂർ പരവക്കുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസ് (26)നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. മലവെള്ളപ്പാച്ചിൽ കാരണം കുത്തൊഴുക്കുള്ള കുരുത്തിച്ചാലിൽ തിരച്ചിൽ ദുഷ്ക്കരമാണ്, വെളിച്ചക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കുരുത്തിയിലേക്ക് വഴി ചോദിച്ചെത്തുന്നവരെ അപകടങ്ങളും സന്ദർശകവിലക്കും ചൂണ്ടിക്കാട്ടി നാട്ടുകാർ മടക്കി വിടാറാണ് പതിവ്, അതും വകവെക്കാതെ വിലക്ക് ലംഘിച്ച് എത്തുന്ന സന്ദർശകരാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button