KERALA
മുഖ്യമന്ത്രി പിണറായിയുടെ സമീപത്തേയ്ക്ക് പാഞ്ഞടുത്ത് തെരുവ് നായ; തുരത്തിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍


പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് പാഞ്ഞെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നായ കുരച്ചുകൊണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
