KERALA

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട്ടിൽ എംസി റോഡിൽ വച്ചാണ് അപകടമുണ്ടായത്. കമാൻഡോ വാഹനത്തിൽ പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.
കൊല്ലം കടയ്ക്കലിലെ പൊതുപരിപാടിക്കുശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പള്ളിക്കൽ പൊലീസിന്റെ ജീപ്പാണ് കമാൻഡോ വാഹനത്തില്‍ ഇടിച്ചത്. പൊലീസ് ജീപ്പിന് ചെറിയ കേടുപാടുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിലുള്ള കമാൻഡോ വാഹനത്തിലാണ് ജീപ്പിടിച്ചത്.
കഴിഞ്ഞ ഒക്ടോബറിലും എംസി റോഡിൽവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് വാമനപുരത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരിയെ രക്ഷിക്കാനായി പൈലറ്റ് പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button