Local newsPONNANI
വിൻസി അലോഷ്യസിന് മമ്മൂട്ടി ഫാൻസ് എടപ്പാൾ മേഖല കമ്മിറ്റിയുടെ ആദരം


ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹയായ വിൻസി അലോഷ്യസിനെ മമ്മൂട്ടി ഫാൻസ് എടപ്പാൾ മേഖല കമ്മിറ്റി പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ മമ്മൂട്ടിയുടെ നേട്ടവും മേഖലാ കമ്മിറ്റി ആഘോഷിച്ചു. രക്ഷാധികാരി ഉണ്ണി, പ്രസിഡന്റ് രാഹുൽ, സെക്രട്ടറി അസ്ലൻ, ട്രഷറർ ഷാജഹാൻ, വൈസ് പ്രസിഡന്റ് റിഹാൻ, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ യദു, വിഷ്ണു, കാവ്യ, കാശി, സജീർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു













