CHANGARAMKULAM
വളയംകുളം അസബാഹ് കോളേജിൽ ചിങ്ങം 1 ന് കർഷകദിനം സംഘടിപ്പിച്ചു
വളയംകുളം അസബാഹ് കോളേജിൽ ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിങ്ങം 1 ന് കർഷകദിനാചരണം നടത്തി. പൈതൃക പ്രദർശനം, നാടൻ കലാ വിഷ്കാരം, നാടൻപാട്ട് എന്നിവ സംഘടിപ്പിച്ചു. മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രദർശനം കാണുവാനുള്ള അവസരം ഒരുക്കി. കോളേജ് ജനറർ സെക്രട്ടറി മുഹമ്മദുണ്ണി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ: എം എൻ മുഹമ്മദ് കോയ, വൈസ് പ്രിൻസിപ്പാൾ ഡോ: എം കെ ബൈജു, വകുപ്പ് അധ്യക്ഷൻമാരായ കെ.യു. പ്രവീൺ, കെ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു