CHANGARAMKULAM
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ അടക്കം 5 പേർ അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2022/06/Screenshot_2022-06-12-10-50-51-526_com.android.chrome.jpg)
ചങ്ങരംകുളം:മുഖ്യമന്ത്രി എത്തുന്നുണ്ടെന്നറിഞ്ഞ് ചങ്ങരംകുളത്ത് പ്രതിഷേധവുമായി എത്തിയ അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ അടക്കം 5 പേർ അറസ്റ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധിക്ക് പന്താവൂരിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായിറോഡിലിറങ്ങുകയായിരുന്നു.കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങിയ ഉടനെ തന്നെ
പെരിന്തൽമണ്ണ ഡിവൈഎസ്പി
സന്തോഷുമാർ,ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ,എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാറ്റി
മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സിദ്ധിക്ക് പന്താവൂർ
അലങ്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷറഫു ആലംകോട്,ഫൈസൽ സ്നേഹ നഗർ,അരുൺ ലാൽ,ഹസീബ് കൊക്കൂർ തുടങ്ങിയവർ പോലിസ് കസ്റ്റടിയിൽ ഉള്ളത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)