CHANGARAMKULAM
സീതി സാഹിബ് അക്കാദമിയ പാഠശാല സംഘടിപ്പിച്ചു
ചങ്ങരംകുളം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല ആലംകോട് പഞ്ചായത്തിൽ ചങ്ങരംകുളം എസ്എം സ്കൂളിൽ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഷബീർ മാങ്കുളം അദ്ധ്യക്ഷനായിരുന്നു.ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഹഫ്സൽ റഹ്മാൻ,ഷക്കീർ മാഷ് വെളിയങ്കോട് തുടങ്ങിയവർ വിഷയാവതരണം നടത്തി.ഷാനവാസ് വട്ടത്തൂർ പിപി യൂസഫലി സികെ ബാപ്പിനു ഹാജി,ഷബീർ ബിയ്യം,കെഎ ബക്കർ,സികെ അഷ്റഫ്,ഫവാസ് കെവി,ജഫീറലി പള്ളിക്കുന്ന് സഫീർ ചിയാനൂർ,ഫാദിഹ് കെബി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ബഷീർ പന്താവൂർ,ഷഫീക് തച്ചുപറമ്പ് സഫീർ ചിയ്യാനൂർ, നൗഷാദ് സിഎച്ച് നഗർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തെസ്നിം ബഷീർ മൈമൂന ഫാറൂഖ് തുടങ്ങിയവർ നേതൃത്വം നൽകി.