മീഷോ ഇനി മലയാളത്തിലും. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ അപ്ഡേഷൻ കൊണ്ടു വന്നിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്സ് രംഗം എല്ലാവർക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകൾ കൂടി മീഷോ നിലവിൽ ഉൾപ്പെടുത്തിയത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്കും കടക്കുന്നതിനും ഓർഡറുകൾ നൽകുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്മെന്റുകൾ നടത്തുന്നതിനും ഡീലുകളും കിഴിവുകളും നേടുന്നതിനും ആൻഡ്രോയിഡ് ഫോണുകളിൽ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇഷ്ടഭാഷ തെരഞ്ഞെടുക്കാം.
ഉപയോക്താക്കളിൽ 50 ശതമാനം പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണെന്നതിനാലാണ് ഇത്തരമൊരു അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശിക ഭാഷകളുടെ അവതരണത്തോടെ ഉപയോക്താക്കൾ നേരിടുന്ന ഭാഷാ തടസം ഇല്ലാതാക്കുക എന്നതാണ് മീഷോയുടെ ലക്ഷ്യം.
ഇന്ത്യയിലെ അടുത്ത ബില്യൺ ഉപയോക്താക്കൾക്കുള്ള സിംഗിൾ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുന്നതിനു മുന്നോടിയായുള്ള ചുവടുവയ്പ്പാണിത് എന്നാണ് മീഷോ ചീഫ് ടെക്നോളജി ഓഫീസർ സഞ്ജീവ് ബർൺവാൾ പറഞ്ഞത്.കഴിഞ്ഞ വർഷം മീഷോ പ്ലാറ്റ്‌ഫോമിൽ ഹിന്ദി ഒരു ഭാഷാ ഓപ്ഷനായി അവതരിപ്പിച്ചിരുന്നു.
മീഷോ ഉപഭോക്താക്കളിൽ ഭൂരിഭാഗവും അഹമ്മദാബാദ്, വഡോദര, ജംഷഡ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നും ഹിന്ദി സംസാരിക്കാനറിയാത്ത സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്. ഇംഗ്ലീഷോ ഹിന്ദിയോ എല്ലായ്‌പ്പോഴും എല്ലാവരും തെരഞ്ഞെടുക്കുന്ന ഭാഷ ആയിരിക്കില്ല,” എന്നും പ്രസ്താവനയിൽ പറയുന്നു.2021 മാർച്ചിന് ശേഷം പ്ലാറ്റ്‌ഫോമിലെ ഇടപാടുകൾ ഏകദേശം 5.5 മടങ്ങ് വർദ്ധിച്ചുവെന്ന് മീഷോ അവകാശപ്പെടുന്നു. അതേ കാലയളവിൽ തന്നെ ഇടപാടുകൾ ഒമ്പത് മടങ്ങ് വർദ്ധിച്ച് ഏകദേശം 72 ദശലക്ഷമായതായും പറയുന്നു.
എടപ്പാൾ | തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ കണ്ടനകത്ത് കെ യു ആർ ടി സി ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ…
ഇന്‍ഷുറന്‍സ് പോളിസികള്‍ നമുക്ക് ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്.അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികള്‍ എന്നും മുതല്‍ക്കൂട്ടാണ്…
സ്വർണ വില കുതിക്കുന്നു. ഇന്നലെ ആശ്വാസകരമായെങ്കിലും ഇന്ന് വീണ്ടും വിലകൂടി. ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8045…
വൈദ്യുതി, പാചക വാതകം തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കായി ഗൂഗിള്‍ പേ കണ്‍വീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി…
കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്…
എരമംഗലം:മാറഞ്ചേരിയുടെഅക്ഷരവെളിച്ചമായിആയിരങ്ങൾക്ക്ആദ്യക്ഷരംപകർന്നുനൽകിയപരിച്ചകം എ.എം.എൽ.പി. സ്‌കൂൾ നൂറിന്റെ നിറവിൽ. 1925-ൽ പൗരപ്രമുഖനായിരുന്ന പയ്യപ്പുള്ളി ബാപ്പു ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സ്‌കൂൾ സ്ഥാപിച്ചത്.പി.പി. സുനീർ എം.പി.,…