MALAPPURAM

മി​ന്ന​ലി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

പൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മിന്നലിൽ വീട് ഭാഗികമായി തകർന്നു. കുത്തുകല്ലിങ്ങൽ ഉമൈമയുടെ വീടിനാണ് മിന്നലിൽ തീപിടിച്ചത് സാരമായ കേടുപാടുകൾ സംഭവിച്ചത്. ശക്തമായ മിന്നലിൽ കിടപ്പുമുറിയിൽ തീവ്രോളം രൂപപ്പെടുകയും തീ പടർന്ന മുറിയിൽ ഉണ്ടായിരുന്ന കട്ടിലും കിടക്കയും വസ്ത്രങ്ങളും അടക്കം പൂർണമായി കത്തി നശിക്കുകയായിരുന്നു. രാത്രി ശക്തമായ ഇടിയും മിന്നലും ആരംഭിച്ചതോടെ ഭയന്ന് തൊട്ടടുത്ത വീട്ടിൽ ഇവർ അഭയം തേടുകയായിരുന്നു. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറി പൂർണമായും കത്തി നശിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തറയിൽ പാകിയ ടൈൽസ് ചൂടിൽ പൊട്ടിത്തകരുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, വാർഡംഗം കെ.പി വിശ്വനാഥൻ, എന്നിവരും വില്ലേജ് അധികൃതരും വീട് സന്ദർശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button