THRITHALA

മിഹിര ഫൗണ്ടേഷൻ പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു

തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ഡയറക്ടർ പി. വിജയകുമാർ, ട്രസ്റ്റ് അംഗം അനൂപ് തൊഴൂക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 10-ൽ അധികം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്തവണത്തെ ഓണക്കിറ്റുകൾ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ, സാംസ്കാരിക സംഘടനയാണ് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ. കുട്ടികൾക്കായുള്ള വിവിധ വിദ്യാഭ്യാസ പരിപാടികൾ, അവധിക്കാല ക്യാമ്പുകൾ, പഠനയാത്രകൾ, കമ്പ്യൂട്ടർ പരിശീലനം എന്നിവ മിഹിരയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

നേരത്തെ, മിഹിരയുടെ എടപ്പാൾ യൂണിറ്റ് മറ്റ് സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് ‘ജയൻ ഫിലിം ഫെസ്റ്റിവൽ’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എടപ്പാളിലെ മുരളി തിയേറ്ററിൽ നടന്ന ഈ ചലച്ചിത്രോത്സവത്തിൽ, മലയാളത്തിന്റെ പ്രിയ നടൻ ജയന്റെ ഏഴ് സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.

ഭാവിയിൽ, പ്രീ-സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് മിഹിര ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button