MALAPPURAM
മലപ്പുറത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ കാറിലിരുന്ന് നഗ്‌നതാ പ്രദർശനം: യുവാവ് റിമാൻഡിൽ

കരുവാരക്കുണ്ട്: സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് (29) നെയാണ് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയോട് കാറിലെത്തി വെള്ളം ചോദിക്കുകയും ഇതിനിടയിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഭയന്നോടിയ പെൺകുട്ടി സമീപ വീട്ടിൽ അഭയം തേടുകയാണ് ഉണ്ടായത്. പ്രതി ഇതിന് മുൻപും സമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയറ്റയുടെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ ശിവൻ, എ എസ്‌ഐ ജയിംസ് ജോൺ, എസ് സി പി ഒ. കെ എസ് ഉല്ലാസ്, സി പി ഒ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിലാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
