Local newsVATTAMKULAM

‘മിനി ലൈബ്രറികൾ’രൂപീകരിക്കുന്ന പദ്ധതിയുടെ സാധ്യതാ പഠനം നടത്തി

ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്ത്രീകൾക്കുവേണ്ടി അംഗൻവാടികൾ കേന്ദ്രീകരിച്ച് ‘മിനി ലൈബ്രറികൾ ‘ രൂപീകരിക്കുന്ന പദ്ധതിയുടെ സാധ്യതാ പഠനം നടത്തി.സ്ത്രീകളുടെ വ്യക്തിഗത -സാമൂഹിക ഉന്നമനത്തിനും മനസികോല്ലാസത്തിനും വേണ്ടി ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്ക് അപ്രാപ്യമായ ‘പൊതുഇടം ‘ പ്രാപ്യമാക്കുന്നതിനായി വട്ടംകുളം ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്റർ വഴി അംഗൻവാടികളിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന ‘വനിതാങ്കണം ‘ എന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് മിനിലൈബ്രറികൾ സ്ഥാപിക്കുവാൻ തീരുമാനിച്ചത്.സാമൂഹിക -സാമ്പത്തിക- സാങ്കേതിക തലത്തിൽ നടത്തിയ സാധ്യതാ പഠന റിപ്പോർട്ട് വട്ടംകുളം പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്റർ പ്രവർത്തകരായ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഷമീല മാളിയേക്കൽ,കമ്മ്യൂണിറ്റി കൗൺസിലർ ആദിത്യ വി എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മജീദ് കഴുങ്ങിൽ,സെക്രട്ടറി ശ്രീമതി.രാജലക്ഷ്മി എന്നിവർക്ക് സമർപ്പിച്ചു.വീട്,തൊഴിൽ,കുട്ടികൾ തുടങ്ങി ഉത്തരവാദിത്തങ്ങളിൽ കൂടി മാത്രം ജീവിതം മുന്നോട്ടു നയിക്കുന്ന സ്ത്രീകളുടെ ഒഴിവുസമയങ്ങൾ പ്രയോജനകരമാക്കാനും,മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും വ്യക്തിഗത -സാമൂഹിക വികസനത്തിനും പദ്ധതി ഉപകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കഴുങ്ങിൽ മജീദ് അഭിപ്രായപ്പെട്ടു.ജൂൺ 25 വരെ നീളുന്ന ഈ വായനാവാരത്തിൽ പദ്ധതിയുടെ അടുത്ത ചുവടുവെയ്പായ’ഒരു വീട്ടിൽ നിന്നൊരു പുസ്തകം ‘എന്ന പുസ്തക ശേഖരണ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button