EDAPPAL
മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി അഞ്ച് ചാക്ക് അരി സമ്മാനിച്ചു
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-13-16-39-14-984_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221206-WA0035-724x1024.jpg)
കുറ്റിപ്പുറം:അയ്യപ്പ സേവാ സംഘം മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് ഇത്തവണയും പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി അഞ്ച് ചാക്ക് അരിയുമായെത്തി മത സൗഹാർദ്ധ സന്ദേശം നൽകി
മാതൃകയായി.പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി
ഭാരവാഹികളെ അന്നദാന പന്തലിൽ മുൻ
രാജ്യസഭാംഗവും അന്നദാനം സ്വാഗതസംഘം
ചെയർമാനുമായ സി.ഹരിദാസ്, സ്വാഗത സംഘം ട്രഷറർ ബാലചന്ദ്രൻ മുല്ലപ്പുള്ളി കൃഷ്ണൻ സി.കെ, മണി തവനൂർ തുടങ്ങിയവർ സ്വീകരിച്ചു.പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അഷ്റഫ് വിരിപ്പിൽ, സെക്രട്ടറി ഫൈസൽ
തെക്കേപ്പുറം,ദീനി ചെയർമാൻ ഷക്കീർ വിട്ടിലെ വളപ്പിൽ,
സ്കൂൾ ചെയർമാൻ ഷബീർ ചിറ്റത്തൊയിൽ തുടങ്ങിയ സംഘമാണ് മിനി പമ്പ അന്നദാന ക്യാമ്പിൽ സൗഹാർദ്ധ സന്ദേശത്തിന്റെ അരിയുമായി വന്നത്
![](http://edappalnews.com/wp-content/uploads/2025/01/logo.png)