EDAPPAL

മിനി പമ്പയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം അന്നദാനത്തിന് തുടക്കം കുറിച്ചു

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി പമ്പയിൽ വർഷങ്ങളായി നടത്തി വരുന്ന അന്നദാനത്തിന് ഈ വർഷവും വിപുലമായി തുടക്കം കുറിച്ചു. അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡൻറ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.നസീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു.മുൻരാജ്യസഭാ മെമ്പറും സ്വാഗത സംഘം ചെയർമാനുമായ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.തവനുർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവദാസ് ടി.വി.അക്ബർ കുഞ്ഞുസുബ്രമ്മണ്യൻ തവനൂർ, ചന്ദ്രൻ മദിരശ്ശേരി, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോക്ടർ കെ.വി.കൃഷ്ണൻ,ബാലചന്ദ്രൻ മുല്ലപ്പുള്ളി,എചാത്തപ്പൻ, ഉണ്ണികൃഷ്ണൻ മൂക്കുതല, ശിവശങ്കരൻ പരപ്പനങ്ങാടി, കുട്ടൻ കൂരട,സി.കെ.കൃഷ്ണൻ, ചന്ദ്രൻ സി.പി., മണി തവനൂർ സതീശൻ കോലളമ്പ്,എന്നിവർ പ്രസംഗിച്ചു.ഗോപഗുരുസ്വാമിയുടെ നേതൃത്വത്തിൽ പൂജാ പരിപാടികളും നടന്നു.അടുപ്പ് കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ് നിർവഹിച്ചു. തുടർന്ന് മുൻ രാജ്യസഭാ മെമ്പറും സ്വാഗതസംഘം ചെയർമാനുമായ സി.ഹരിദാസ് അന്നദാനം ഭക്തർക്ക് വിളമ്പി തുടക്കം കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button