EDAPPAL

മിനി പമ്പയിൽ അഖില ഭാരത അയ്യപ്പസേവാസംഘം അന്നദാനം നടത്താൻ തീരുമാനമായി

കുറ്റിപ്പുറം: അഖില ഭാരത അയ്യപ്പസേവാസംഘം മിനി പമ്പയിൽ വർഷങ്ങളായി നടത്തി വരുന്ന അന്നദാനം ഇത്തവണയും നടത്താൻ കെ.ടി.ഡി.സിയിൽ നടന്ന സ്വാഗത സംഘം യോഗത്തിൽ തീരുമാനമായി.

യോഗം തവനൂർ പഞ്ചായത്ത് പ്രസിഡൻറ് നസീറ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാനും മുൻ രാജ്യസഭാ മെമ്പറുമായ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.

കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. അയ്യപ്പസേവാ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ബാലൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. സേവാ സംഘം ജില്ല സെക്രട്ടറി വി.വി.മുരളീധരൻ അനുഗ്രഹ പ്രഭാഷണം നടത്തി. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.വി.ശിവദാസ് മിനി പമ്പയിലെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ബ്ലോക്ക് മെമ്പർ അക്ബർ കുഞ്ഞു, വാർഡ്‌ മെമ്പർമാരായ പ്രവിജ, ഷഹാന സേവാ സംഘം മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ: സർ, കെ-വി.കൃഷ്ണൻ, വേണു,ചന്ദ്രൻ കൂരട, സുബ്രഹ്മണ്യൻ തവനൂർ റോഡ്, എ.ചാത്തപ്പൻ,ജ്യോതി തവനൂർ, സതീഷ് അയ്യാപ്പിൽ, കെ.രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ബാലചന്ദ്രൻ മുല്ലപ്പുള്ളി നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയർമാനായി
എക്സ് എം പിസി. ഹരിദാസ്,
ജനറൽ കൺവീനറായി വി.വി.മുരളീധരൻ ട്രഷറായി ബാലചന്ദ്രൻ മുല്ലപ്പുള്ളിയേയും കോ-ഓർഡിനേറ്ററായി കണ്ണൻ പന്താവൂരിനേയും സ്വാഗതസംഘം യോഗത്തിൽ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button