Categories: EDAPPALLocal news

മിച്ചഭൂമിയല്ലെന്ന് കോടതി അംഗീകരിച്ചിട്ടും : പട്ടയം കിട്ടാതെ നെഹ്രു കോളനിക്കാർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230317-WA0227-1112x1536-1-741x1024&period;jpg" alt&equals;"" class&equals;"wp-image-33898"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; എട്ടുപതിറ്റാണ്ടോളമായി താമസിക്കുന്ന കോളനിയിലെ ഭൂമി മിച്ചഭൂമിയല്ലെന്ന് കോടതി അംഗീകരിച്ചു&period; എന്നാൽ പട്ടയമോ ആധാരമോ കൈവശരേഖയോ നികുതിയടച്ച രസീതോ പോലും കിട്ടാതെ 30 കുടുംബങ്ങൾ&period;<br>എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ അംശക്കച്ചേരിയിൽ ഗവ&period; ഹയർസെക്കൻഡറി സ്‌കൂളിനു പടിഞ്ഞാറുവശത്തുള്ള ഉദിനിക്കര നെഹ്രു കോളനി വാസികളാണ് വർഷങ്ങളായി ഇങ്ങനെ കഴിയുന്നത്&period; ഇവിടെയുള്ള ഒരു മനയുടെ അധീനതയിലായിരുന്നു ഈ ഭൂമി&period; 1964-ലെ ഭൂപരിഷ്‌കരണ നിയമത്തോടെ ഭൂമി മിച്ചഭൂമിയാണെന്നും വിട്ടുനൽകണമെന്നുമാവശ്യപ്പെട്ട് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിറക്കി&period; എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതിപ്രകാരം കുടുംബാംഗങ്ങൾക്കെല്ലാം ഭൂമി വിട്ടുകൊടുക്കേണ്ടതുള്ളതിനാൽ കൈവശം വെക്കാവുന്നതിലധികം ഭൂമിയില്ലാത്തതിനാൽ ലാൻഡ് ബോർഡ് വിധി ശരിയല്ലെന്നുവാദിച്ച് ഉടമ ഹൈക്കോടതിയിൽപ്പോയി അനുകൂലവിധി സമ്പാദിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതോടെ ലാൻഡ് ബോർഡ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു&period; ഇതിനിടയിലാണ് കുറെ കുടുംബങ്ങൾ ഇവിടെ വീടുവെച്ച് താമസമാരംഭിച്ചത്&period; ഉടമ ഈ ഭൂമിക്കായി പിന്നീട് വരാത്തതിനാലും കോളനിവാസികൾ പതിറ്റാണ്ടുകളായി താമസിച്ചുവന്നതിനാലും ഇവർക്ക് ഇതിൽ നിയമപ്രകാരം അവകാശം സിദ്ധിച്ചെങ്കിലും രേഖകളൊന്നും ലഭിച്ചില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോളനിവാസികൾ 2015-ൽ നൽകിയ ഭീമഹർജി പ്രകാരം താലൂക്ക് ഓഫീസിൽനിന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല&period; മിച്ചഭൂമിയല്ലാത്തതിനാൽ ഭൂമി ജന്മി കൈവശക്കാർക്ക് രജിസ്റ്റർചെയ്തുനൽകുകയോ ലാൻഡ് ട്രിബ്യൂണലിൽനിന്ന് പട്ടയം നൽകുകയോ വേണമെന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞതുപ്രകാരം കളക്ടർ ചർച്ച നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോളനിവാസികൾ 2015-ൽ നൽകിയ ഭീമഹർജി പ്രകാരം താലൂക്ക് ഓഫീസിൽനിന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല&period; മിച്ചഭൂമിയല്ലാത്തതിനാൽ ഭൂമി ജന്മി കൈവശക്കാർക്ക് രജിസ്റ്റർചെയ്തുനൽകുകയോ ലാൻഡ് ട്രിബ്യൂണലിൽനിന്ന് പട്ടയം നൽകുകയോ വേണമെന്ന് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞതുപ്രകാരം കളക്ടർ ചർച്ച നടത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പതിറ്റാണ്ടുകളായി വീടുവെച്ച് താമസിക്കുന്ന വീടിന്റെ പേരിലുള്ള അവകാശം തെളിയിക്കാനുള്ള ഒരു രേഖയുമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും വായ്‌പാസൗകര്യവുമെല്ലാം മുടങ്ങിയ പ്രയാസത്തിലാണ് ഈ കുടംബങ്ങളത്രയും&period; ഇതുസംബന്ധിച്ച രേഖകൾക്കായി കോളനിവാസികൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും കളക്ടറേറ്റിൽ രേഖകളൊന്നും കണ്ടെത്താനായില്ലെന്ന മറുപടി ലഭിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

13 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

13 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

13 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

18 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

18 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

18 hours ago