CHANGARAMKULAM
മികച്ച സംരംഭകയ്ക്കുള്ള മഹാത്മജി പുരസ്‌കാരം നേടിയ എം.വൈ ഖദീജയെ ആദരിച്ചു
ചങ്ങരംകുളം : മികച്ച സംരംഭകയ്ക്കുള്ള സംസ്ഥാന മഹാത്മജി പുരസ്‌കാരം നേടിയ നന്നംമുക്ക് മുതുകാട് സ്വദേശി എം.വൈ ഖദീജയെ സിൽവർ സ്റ്റാർ ക്ലബ്ബ് വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
. വനിതാ ദിനത്തോടനുബന്ധിച്ച് ഖദീജയുടെ വീട്ടിലെത്തി നടത്തിയ ചടങ്ങിൽ വനിതാ വിങ് പ്രസിഡന്റ് സെബീന സിദ്ധിഖ്, സെക്രട്ടറി റാഷിദ ഉബൈദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. യുവ എഴുത്തുകാരി ജസീല നൗഷാദ് ക്ലബ്ബിന്റെ മൊമെന്റോ സമ്മാനിച്ചു. വിദ്യാർത്ഥിനി സിൻസിയ വി.എ മെഡൽ നൽകി..