CHANGARAMKULAMLocal news
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസിനെ എംഎൽഎ അനുമോദിച്ചു
ചങ്ങരംകുളം:മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിനെ പൊന്നാനി എംഎൽഎ പി നന്ദകുമാർ പൊന്നാനിയിലെ താരത്തിന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.അഡ്വക്കറ്റ് ഇ സിന്ധു,സിപി മുഹമ്മദ് കുഞ്ഞി,സി ദിവാകരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.പൊന്നാനി അഭിമാന നിമിഷമാണ് ഇതെന്നും സംസ്ഥാന ചലച്ചിത്ര അവാർഡ് പൊന്നാനിയിൽ എത്തിച്ച താരത്തിന് ദേശീയ അവാർഡ് കൂടി പൊന്നാനിയിൽ എത്തിക്കാൻ കഴിയട്ടെ എന്നും എംഎൽഎ ആശംസിച്ചു.