പി.പി യൂസഫലിയെ സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു
ചങ്ങരംകുളം: സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല പ്രസിഡന്റായി പി പി. യൂസഫലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയിരുന്ന കെ കെ. സൈതലവി ഹാജി സംസ്ഥാന വൈ : പ്രസിഡന്റ് ആയ ഒഴിവിലേക്കാണ് ജില്ല വർക്കിങ് പ്രസിഡൻ്റായിരുന്ന പി.പി യുസഫലിയെ പ്രസിഡൻ്റായി ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.
സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലർ, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം, മലപ്പുറം ജില്ല സഹകരണ ബാങ്ക്, ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്, എടപ്പാൾ അർബ്ബൻ കോപ്പറൈറ്റേവ് സൊസൈറ്റി, പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ എന്നീ സഹകരണ സ്ഥാപനങ്ങളിൽ ഡയറക്ടർ ആയും കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചുവരുന്നു.
അലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രസിഡന്റ്,പെരുമ്പാടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,പഞ്ചായത്ത് ലീഗ് സെക്രട്ടറി, പ്രസിഡന്റ്, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്, കർഷക സംഘം പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വായിച്ചിട്ടുണ്ട്