PONNANI

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു; ആക്രമിച്ചത് അഞ്ചോളം നായ്ക്കൾ ചേർന്ന്

കൂട്ടമായി എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കൾ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയിലും തൃക്കാവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ചികിത്സയിലാണ്. ഇതിനിടെയാണ് പുതിയ സംഭവം. ഇതോടെ പ്രദേശത്തുകാർ ഭീതിയിലായി.

അതേസമയം, നാടും നഗരവും വ്യത്യാസമില്ലാതെ ജില്ലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങൾ ഇല്ലാത്തതിൽ വൻ പ്രതിഷേധം ആണ് ഉയരുന്നത്. ഓരോ വർഷം പിന്നിടുമ്പോഴും തെരുവ് നായകളുടെ ശല്യം കൂടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button